അധികൃതരുടെ അനാസ്ഥ; അംഗൻവാടി കെട്ടിടം നാശത്തിലേക്ക്

വെഞ്ഞാറമൂട്: അധികൃതരുടെ അനാസ്ഥ കാരണം അംഗൻവാടി കെട്ടിടം നാശത്തിലേക്ക്. വാമനപുരം പഞ്ചായത്തിലെ പരപ്പാരമുകള്‍ അംഗൻവാടിക്കാണ്​ ഇൗ ദുരവസ്ഥ. നാലു വര്‍ഷം മുമ്പ് അംഗൻവാടി കെട്ടിടത്തിന് ബലക്ഷയമു​െണ്ടന്ന കാരണം പറഞ്ഞ് പ്രവര്‍ത്തനം സമീപത്തുള്ള ഒരു വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അതിനു ശേഷം കെട്ടിടത്തി​ൻെറ കേടുപാടുകള്‍ തീര്‍ക്കാനോ പുതിയ കെട്ടിടം നിര്‍മിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന്​ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെ അംഗൻവാടിക്കെട്ടിടം നശിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. കാപ്​ഷൻ vjd ankana vadi വെഞ്ഞാറമൂട് ഫോട്ടോ. നാശത്തിലേക്ക് നീങ്ങുന്ന പരപ്പാറമുകള്‍ അംഗൻവാടിക്കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.