ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്​റ്റേഷൻ ഉദ്ഘാടനം ചെയ്തു​

തിരുവനന്തപുരം: നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധി പാർക്കിൽ സ്ഥാപിച്ച ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്​റ്റേഷ​ൻെറ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതി​ൻെറ ഭാഗമായി നഗരസഭ 15 വനിതകൾക്ക് ഇ-ഓട്ടോയും 15 വനിതകൾക്ക് ഇ- റിക്ഷയും വിതരണം ചെയ്തിരുന്നു. അതി​ൻെറ തുടർച്ചയായാണ് ഗാന്ധി പാർക്കിൽ ഇലക്ട്രോണിക് ചാർജിങ് സ്​റ്റേഷൻ സജ്ജമാക്കിയത്. 1.1 ലക്ഷം രൂപയാണ് ചാർജിങ് സ്​റ്റേഷ​ൻെറ നിർമാണച്ചെലവ്. ഒരേസമയം മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ഇവിടെ ചാർജ് ചെയ്യാം. മണിക്കൂറിന് 15 രൂപയാണ് ഈടാക്കുക. ഒരു ഇലക്​ട്രിക് ഓട്ടോ ചാർജ് ചെയ്യാൻ നാലു മണിക്കൂർ വേണ്ടി വരും. ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിട്ടുള്ള ടോപ് അപ് റീചാർജ് ചെയ്യാൻ കഴിയുന്ന സ്മാർട്ട് കാർഡ് വഴിയാണ് ചാർജിങ് സ്​റ്റേഷ​ൻെറ ഉപയോഗം സാധ്യമാവുക. നഗരസഭ നഗരാസൂത്രണകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പാളയം രാജൻ, സ്മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്​ണ എന്നിവർ പങ്കെടുത്തു ചിത്രം LEK_1469

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.