അഭിഭാഷകർക്കെതിരെ മൊഴികൊടുത്ത ജീവനക്കാരനെ കോടതി ഹാളിൽ കയറി മർദിച്ചു

തിരുവനന്തപുരം: അഭിഭാഷകർക്കെതിരെ മൊഴികൊടുത്ത കോടതി ജീവനക്കാരന് ക്രൂരമർദനം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി ​െബഞ്ച് ക്ലാർക്ക് നിർമലാനന്ദനെയാണ് 50 ഓളം അഭിഭാഷകർ സംഘം ചേർന്ന് വളഞ്ഞിട്ട് മർദിച്ചത്. ചൊവ്വാഴ്​ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. കോടതി ബഹിഷ്കരണ സമരവുമായി ബന്ധപ്പെട്ട് അഭിഭാഷകർ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച കേസിൽ മുഖ്യസാക്ഷിയാണ് നിർമലാനന്ദൻ. ഈ വിരോധമാണ് മർദനകാരണം. കോടതി ഹാളിൽ അസഭ്യവർഷവുമായെത്തിയ സംഘം 'അവനെ അടിച്ചു കൊല്ലടാ'എന്ന് ആക്രോശിച്ചുകൊണ്ട് നിർമലാനന്ദ​ൻെറ കൈയിലുണ്ടായിരുന്ന ഡയറി വലിച്ചുകീറിയെറിയുകയും നെഞ്ചിലും അടിവയറ്റിലും തലയിലും ഇടിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അമ്പതോളം അഭിഭാഷകർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.