സി.എഫ്​. തോമസി​െൻറ മരണം: ചിത്രം വെക്കുന്നതിൽ നിയമസഭയിൽ വീഴ്​ചയെന്ന്​ പരാതി

സി.എഫ്​. തോമസി​ൻെറ മരണം: ചിത്രം വെക്കുന്നതിൽ നിയമസഭയിൽ വീഴ്​ചയെന്ന്​ പരാതി തിരുവനന്തപുരം: കേരള കോൺഗ്രസ്​ നേതാവും ചങ്ങനാശ്ശേരി എം.എൽ.എയുമായിരുന്ന സി.എഫ്​. തോമസ്​ നിര്യാതനായ ദിവസം നിയമസഭ മന്ദിരത്തിലും എം.എൽ.എ ഹോസ്​റ്റലിലും അദ്ദേഹത്തി​ൻെറ ചിത്രം വെ​ക്കുന്നതിൽ വീഴ്​ച വന്നെന്ന്​ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.സി. ജോസഫ്​ എം.എൽ.എ നിയമസഭ സെക്രട്ടറിക്ക്​ കത്ത്​ നൽകി. സിറ്റിങ്​ എം.എൽ.എമാർ മരിച്ചാൽ വാർത്ത അറിഞ്ഞാലുടൻ അവരുടെ ചിത്രം ആദരപൂർവം നിയമസഭ ഹോസ്​റ്റലിലും നിയമസഭ മന്ദിരത്തിലും മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ വെ​ക്കുന്ന കീഴ്​വഴക്കം വർഷങ്ങളായുണ്ട്​. 40 വർഷം നിയമസഭാംഗമായ സി.എഫ്​. തോമസ്​ മരിച്ച ദിവസം ഇൗ കീഴ്​വഴക്കം പാലിച്ചില്ല. ഇത്​ ദുഃഖകരമാണ്​. സി.എഫ്​. തോമസി​ൻെറ ചിത്രം കിട്ടിയില്ല എന്ന്​ ചില ഉദ്യോഗസ്​ഥർ പറഞ്ഞതായി വാർത്തകളുണ്ട്​. ഇത്​ ശരിയാണെങ്കിൽ അതിലേറെ അപമാനകരമാണ്​. എന്തുകൊണ്ട്​ ഇങ്ങനെ സംഭവിച്ചെന്ന്​ അന്വേഷിച്ച്​ നടപടി സ്വീകരിക്കണ​െമന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി വന്നപ്പോൾ ടവൽ വിരിക്കാതെ ​കസേരയിൽ ചിത്രം ​െവച്ചെന്നും ​ആക്ഷേപമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.