നെടുമങ്ങാട്: കോവിഡ് റാപ്പിഡ് ടെസ്റ്റില്‍ ആനാട് പഞ്ചായത്തിലുള്ള എട്ടുപേര്‍ക്കും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒരാള്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ ചുള്ളിമാനൂര്‍ സ്വദേശികളായ ഒരു വീട്ടിലെ 54 വയസ്സുള്ള സ്ത്രീക്കും 25ഉം 22ഉം വയസ്സുള്ള അവരുടെ മക്കള്‍ക്കും കൂടാതെ ചുള്ളിമാനൂര്‍ സ്വദേശി 50 വയസ്സുള്ള സ്ത്രീ, കല്ലടക്കുന്ന് സ്വദേശി 45 വയസ്സുള്ള ഓട്ടോ ഡ്രൈവര്‍, ഊരാളിക്കോണം സ്വദേശിനി 17 വയസ്സുള്ള പെണ്‍കുട്ടി, പറയന്ങ്കാവ് സ്വദേശി 33 വയസ്സുള്ള യുവതി, 7 വയസ്സുള്ള കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ ടെസ്റ്റില്‍ മെഡിക്കല്‍കോളജ് ജീവനക്കാരനായ ആനാട് ടൗണ്‍ വാര്‍ഡ് സ്വദേശി 52 വയസ്സുള്ളയാൾക്കും സ്വകാര്യ ലാബില്‍ ടെസ്റ്റ് ചെയ്ത 33 വയസ്സുള്ള കല്ലടക്കുന്ന് സ്വദേശിക്കും 27 വയസ്സുള്ള നാഗച്ചേരി സ്വദേശി യുവതിക്കും രോഗം സ്ഥിരീകരിച്ചു. രോഗ൦ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളവരുടെ പരിശോധന വ്യാഴാഴ്ച നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.