Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആനാട്ട്​...

ആനാട്ട്​ എട്ടുപേര്‍ക്ക്​ കോവിഡ്​

text_fields
bookmark_border
നെടുമങ്ങാട്: കോവിഡ് റാപ്പിഡ് ടെസ്​റ്റില്‍ ആനാട് പഞ്ചായത്തിലുള്ള എട്ടുപേര്‍ക്കും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒരാള്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ ചുള്ളിമാനൂര്‍ സ്വദേശികളായ ഒരു വീട്ടിലെ 54 വയസ്സുള്ള സ്​ത്രീക്കും 25ഉം 22ഉം വയസ്സുള്ള അവരുടെ മക്കള്‍ക്കും കൂടാതെ ചുള്ളിമാനൂര്‍ സ്വദേശി 50 വയസ്സുള്ള സ്ത്രീ, കല്ലടക്കുന്ന് സ്വദേശി 45 വയസ്സുള്ള ഓട്ടോ ഡ്രൈവര്‍, ഊരാളിക്കോണം സ്വദേശിനി 17 വയസ്സുള്ള പെണ്‍കുട്ടി, പറയന്‍ങ്കാവ് സ്വദേശി 33 വയസ്സുള്ള യുവതി, 7 വയസ്സുള്ള കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ ടെസ്​റ്റില്‍ മെഡിക്കല്‍കോളജ് ജീവനക്കാരനായ ആനാട് ടൗണ്‍ വാര്‍ഡ് സ്വദേശി 52 വയസ്സുള്ളയാൾക്കും സ്വകാര്യ ലാബില്‍ ടെസ്​റ്റ്​ ചെയ്ത 33 വയസ്സുള്ള കല്ലടക്കുന്ന്​ സ്വദേശിക്കും 27 വയസ്സുള്ള നാഗച്ചേരി സ്വദേശി യുവതിക്കും രോഗം സ്ഥിരീകരിച്ചു. രോഗ൦ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളവരുടെ പരിശോധന വ്യാഴാഴ്ച നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആനാട് സുരേഷ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story