നെടുമങ്ങാട് ജില്ലാ ആശുപത്രി ശതാബ്​ദി ആഘോഷവും പുതിയ ഐ.സി യൂനിറ്റ്​ ഉദ്ഘാടനവും

തിരുവനന്തപുരം: നാലരവര്‍ഷം കൊണ്ട്​ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ്​ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ആശുപത്രി ശതാബ്​ദി ആഘോഷത്തി​ൻെറയും പുതിയ ഐ.സി യൂനിറ്റി​ൻെറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. ജനോപകാരപ്രദമായരീതിയില്‍ ആശുപത്രിയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ശതാബ്​ദി സ്മാരകമായി ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന മൂന്നുനില മന്ദിരത്തി​ൻെറ ശിലാസ്ഥാപനം സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് 1.6 കോടി രൂപ വിനിയോഗിച്ച്​ നിര്‍മിക്കുന്ന ഇരുനില മന്ദിരത്തി​ൻെറ ശിലാസ്ഥാപനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് നിര്‍മിച്ച പുതിയ വാര്‍ഡി​ൻെറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു നിര്‍വഹിച്ചു. നവീകരിച്ച കൊട്ടാരം വാര്‍ഡ് നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും പാലിയേറ്റീവ് വാര്‍ഡ് ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയനും ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ആശുപത്രി ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷൈലജ ബീഗം, വി. രഞ്ജിത്, ബി. ബിജു, ഡി.എം.ഒ ഷിനു കെ.എസ്, അരുണ്‍ പി.വി, വി. വിജുമോഹന്‍, എല്‍.പി. മായാദേവി, എസ്.എം. റാസി, വി. ശോഭകുമാര്‍, ലേഖാ.എസ് എന്നിവര്‍ പങ്കെടുത്തു. രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസനപദ്ധതി പ്രകാരം കരവാരം പഞ്ചായത്തില്‍ നവീകരിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുന്നത്ത് വാതുക്കല്‍ - അപ്പൂപ്പന്‍ നട റോഡ്, പാവല്ല -പല്ലാല റോഡുകളാണ് പുനര്‍നിര്‍മിക്കുന്നത്. കുന്നത്ത് വാതുക്കല്‍ അപ്പൂപ്പന്‍ നട റോഡിന് 25 ലക്ഷം രൂപയും പാവല്ല -പല്ലാല റോഡിന് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. കരവാരം പഞ്ചായത്ത് പ്രസിഡൻറ്​ ഐ.എസ്. ദീപ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡൻറ്​ സുരേഷ് കുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.