Dr. C.G. Bahuleyan. MD, DM, FRCP, FSCAI Chairman, Cardiovascular Centre, Ananthapuri Hospitals and Research Institute, Chacka, Thiruvananthapuram- 24 ഡോ. സി.ജി. ബാഹുലേയൻ എം.ഡി, ഡി.എം, എഫ്.ആർ.സി.പി, എഫ്.എസ്.സി.എ.െഎ ചെയർമാൻ, കാർഡിയോവാസ്കുലർ സൻെറർ അനന്തപുരി േഹാസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചാക്ക, തിരുവനന്തപുരം -24 കോവിഡ് -19 മഹാമാരിക്ക് നടുവിൽ ലോക ഹൃദയദിനത്തിന് എന്ത് പ്രസക്തിയെന്ന് നിങ്ങൾ ചിന്തിക്കുമായിരിക്കും. കോവിഡ്- പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായാണ് അറിയപ്പെടുന്നതെങ്കിലും അത് ഹൃദയത്തെയും രക്തക്കുഴലുകളെയും വളരെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ഹൃദയത്തെ സംരക്ഷിക്കേണ്ടത് മുൻകാലങ്ങളെക്കാൾ പ്രധാനമാണ്. കോവിഡ് വൈറസ് നമ്മുടെ തലച്ചോറിനെയും രക്തചംക്രമണത്തെയും ദോഷകരമായി ബാധിക്കാം. രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ അധികരിപ്പിച്ച് ഹൃദയം, ശ്വാസകോശം, തലച്ചോർ എന്നിവിടങ്ങളിൽ രക്തക്കട്ടകളുണ്ടാക്കുകയും രോഗിയെ അതിഗുരുതരമായ സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ, രക്താതിസമ്മർദമുള്ളവർ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ എന്നിവർക്ക് ഈ രോഗം പിടിപെടാനും ഗുരുതരാവസ്ഥയിലേക്ക് പോകാനുമുള്ള സാധ്യത കൂടുതലാണ്. എന്നാൽ ചെറുപ്പക്കാരിലും മറ്റുരോഗങ്ങൾ ഒന്നുമില്ലാത്തവരിലും ഈ രോഗം പിടിപെടുന്നതും മരണം വരെ സംഭവിക്കുന്നതും വിരളമല്ല. ചില രോഗികളിൽ വൈറസുകൾ ഹൃദയപേശികളിൽ പ്രവേശിച്ച് അതിനെ ദുർബലപ്പെടുതുന്നതുമൂലം ഹൃദയതാളവ്യതിയാനം, വേണ്ട അളവിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതിരിക്കുക, നെഞ്ചുവേദന, ഹൃദയാഘാതം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ലോക മരണസംഖ്യയുടെ പ്രധാനപങ്കും ഹൃദ്രോഗം മൂലമാണ്. കോവിഡ് രോഗം ഹൃദ്രോഗികൾക്ക് കൂടുതൽ അപകടകരവും മരണകരണവുമായേക്കാവുന്നതിനാൽ അവർ പ്രേത്യകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ പലപ്പോഴും ഇത്തരം രോഗികൾ ആശുപത്രിയിൽ പോയാൽ തങ്ങൾക്ക് കോവിഡ് രോഗം പിടിപെടുമെന്നുഭയന്ന് ഗുരുതര രോഗലക്ഷണങ്ങളെ പോലും അവഗണിച്ച് വീട്ടിൽ തന്നെ കഴിയുന്നതായി കണ്ടുവരുന്നു. ഇത് തക്കസമയത്ത് ചികിത്സ തേടിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പ്രമേഹം, രക്താതിസമ്മർദം എന്നീ രോഗങ്ങൾ ഉള്ളവരിലും പുകവലിക്കുന്നവരിലും കോവിഡ് രോഗം പിടിപെടുന്നതിനും മരണം സംഭവിക്കുന്നതിനുമുള്ള സാധ്യത മറ്റുള്ളവരെക്കാൾ മൂന്നിരട്ടിയാണ്. ഹൃദയത്തെയും മനസ്സിനെയും ശരിയായ രീതിയിൽ സംരക്ഷിക്കേണ്ടത് ഈ കോവിഡ് കാലത്ത് ഏറ്റവും അത്യാവശ്യമാണ്. ഹൃദയത്തെ ശരിയായി സംരക്ഷിക്കേണ്ട മാർഗങ്ങൾ • കോവിഡ് നിയന്ത്രണമാർഗങ്ങളായ ശാരീരികഅകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക, വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക. • നമ്മുടെ മാനസിക-വൈകാരിക ആരോഗ്യത്തെ സംരക്ഷിക്കുക, വീട്ടുകാരോടും കൂട്ടുകാരോടും മറ്റുള്ളവരോടും ഉള്ള ബന്ധങ്ങൾ ഉൗഷ്മളമായി സൂക്ഷിക്കുക. • ചിട്ടയായ വ്യായാമങ്ങളിൽ ഏർപ്പെടുക, ഒരാഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റ് വീതമുള്ള മിതമായ വ്യായാമങ്ങൾ ചെയ്യുക, എന്നാൽ പുതിയ കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടാതിരിക്കുക. • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കൊഴുപ്പുകൂടിയ മാംസം കഴിക്കുന്നത് കുറക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഉപ്പും പഞ്ചസാരയും കുറക്കുക. • ഹൃദയസംബന്ധമായ ഒരു രോഗലക്ഷണവും അവഗണിക്കാതെ വേഗം വൈദ്യസഹായം തേടുക. • നിങ്ങളുടെ സാധാരണ വൈദ്യപരിശോധനകൾ മാറ്റിെവക്കാതെ ഡോക്ടറെ നേരിട്ടോ ഫോണിലൂടെയോ വിഡിയോകോൺഫറൻസിങ്ങിലൂടെയോ ബന്ധപ്പെടുക. • രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊഴുപ്പ് എന്നീ രോഗങ്ങൾക്കുള്ള മരുന്നുകൾ ശരിയായി കഴിക്കുക. • പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.