ബി.ജെ.പി പ്രതിഷേധ ധർണ

കിളിമാനൂർ: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരൂർ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണയും പ്രതിക്ഷേധ പ്രകടനവും നടത്തി. സായാഹ്നധർണ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ്‌ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ല കമ്മിറ്റി അംഗം നഗരൂർ വിമേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അജിത്പ്രസാദ്, പ്രതീപ് എന്നിവർ സംസാരിച്ചു. പഞ്ചയത്ത് പ്രസിഡൻറ്‌ രാജേഷ്, ബിജു, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.