കര്‍ഷകപ്രക്ഷോഭം: എസ്.ഡി.പി.ഐ ഐക്യദാര്‍ഢ്യ റാലി

തിരുവനന്തപുരം: രാജ്യത്തി​ൻെറ കാര്‍ഷികമേഖലയെ തകർക്കുന്ന നിയമനിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ജില്ലതലത്തില്‍ ഐക്യദാര്‍ഢ്യ റാലികള്‍ നടത്തി. കുത്തകകളെ സഹായിക്കുന്നതിനാണ് കാര്‍ഷികനിയമങ്ങള്‍ പൊളിച്ചെഴുതുന്നതെന്നും അത് കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നും റാലികളിൽ സംസാരിച്ചവർ മ​ുന്നറിയിപ്പ്​ നൽകി. എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിന്​ മുന്നില്‍ നിന്നാരംഭിച്ച റാലി ഹൈകോടതി ജങ്ഷനില്‍ സമാപിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലും തൃശൂരില്‍ സംസ്ഥാന സെക്ര​േട്ടറിയറ്റംഗം പി.കെ. ഉസ്മാനും കണ്ണൂരില്‍ എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരിയും കോട്ടയത്ത് പ്രവാസി ഫോറം സംസ്ഥാന പ്രസിഡൻറ്​ വി.എം. സുലൈമാന്‍ മൗലവിയും ഉദ്ഘാടനം നിർവഹിച്ചു. അഷറഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), കെ. റിയാസ് പൊന്നാട് (ആലപ്പുഴ), കെ.ടി. അലവി (പാലക്കാട്), മുസ്തഫ പാലേരി (കോഴിക്കോട്-താമരശ്ശേരി), എന്‍.യു. അബ്​ദുല്‍ സലാം (കാസര്‍കോട്) എന്നിവര്‍ മറ്റ്​ ജില്ലകളിൽ റാലികൾ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.