Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 25 Sep 2020 11:58 PM GMTകര്‍ഷകപ്രക്ഷോഭം: എസ്.ഡി.പി.ഐ ഐക്യദാര്‍ഢ്യ റാലി
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യത്തിൻെറ കാര്‍ഷികമേഖലയെ തകർക്കുന്ന നിയമനിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ജില്ലതലത്തില്‍ ഐക്യദാര്‍ഢ്യ റാലികള്‍ നടത്തി. കുത്തകകളെ സഹായിക്കുന്നതിനാണ് കാര്‍ഷികനിയമങ്ങള്‍ പൊളിച്ചെഴുതുന്നതെന്നും അത് കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നും റാലികളിൽ സംസാരിച്ചവർ മുന്നറിയിപ്പ് നൽകി. എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിന് മുന്നില്‍ നിന്നാരംഭിച്ച റാലി ഹൈകോടതി ജങ്ഷനില്‍ സമാപിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലും തൃശൂരില്‍ സംസ്ഥാന സെക്രേട്ടറിയറ്റംഗം പി.കെ. ഉസ്മാനും കണ്ണൂരില്‍ എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരിയും കോട്ടയത്ത് പ്രവാസി ഫോറം സംസ്ഥാന പ്രസിഡൻറ് വി.എം. സുലൈമാന്‍ മൗലവിയും ഉദ്ഘാടനം നിർവഹിച്ചു. അഷറഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), കെ. റിയാസ് പൊന്നാട് (ആലപ്പുഴ), കെ.ടി. അലവി (പാലക്കാട്), മുസ്തഫ പാലേരി (കോഴിക്കോട്-താമരശ്ശേരി), എന്‍.യു. അബ്ദുല്‍ സലാം (കാസര്‍കോട്) എന്നിവര്‍ മറ്റ് ജില്ലകളിൽ റാലികൾ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story