സർക്കാർ രാഷ്​ട്രീയപക തീർക്കുന്നു -കെ.എം. അഭിജിത്ത്

തിരുവനന്തപുരം: സർക്കാർ കോവിഡി​ൻെറ മറവിൽ രാഷ്​ട്രീയപക തീർക്കുകയാണെന്നും അതിനെ നിയമപരമായും രാഷ്​ട്രീയമായും നേരിടുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. തലയിൽ മുണ്ടിട്ട്​ കോവിഡ് ടെസ്​റ്റിന് എന്നല്ല ഒന്നിനും പോകുന്നവരല്ല കെ.എസ്.യു നേതാക്കളും പ്രവർത്തകരും. വെളുപ്പാൻ കാലത്ത് അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ചിലർ തലയിൽ മുണ്ടിട്ടുപോയതി​ൻെറ ജാള്യത മറയ്ക്കാൻ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ പ്രസ്താവനകൾ മതിയാകില്ല. ആൾമാറാട്ടം നടത്തിയെന്നാണ് ചില മാധ്യമങ്ങൾ ചാർത്തുന്ന കുറ്റം. കോവിഡ് ടെസ്​റ്റിന് പോയത് വേഷം മാറിയല്ല. സ്വന്തം പേര് തന്നെയാണ് സഹപ്രവർത്തകനായ ബഹുൽ കൃഷ്ണ പറഞ്ഞുകൊടുത്തത്. വ്യാജമായി ഒരു രേഖയും നൽകിയിട്ടില്ല . കോവിഡ് രോഗം സ്ഥിരീകരിച്ചശേഷം മറച്ചു​െവച്ചിട്ടില്ല. ക്വാറൻറീൻ ഉൾപ്പെടെ കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചിട്ടുണ്ട്. നമ്മുടെ പോരാട്ടം കോവിഡ് രോഗികൾക്കെതിരെയല്ല രോഗത്തിന് എതിരെയാണെന്നത് പരസ്യവാചകം മാത്രമാകരുതെന്നും അഭിജിത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.