കർഷക പ്രക്ഷോഭത്തിന്​ സി.പി.ഐ പിന്തുണ

തിരുവനന്തപുരം: കര്‍ഷകദ്രോഹ നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് സി.പി.​െഎ സംസ്ഥാന നിർവാഹക സമിതി പിന്തുണ പ്രഖ്യാപിച്ചു. പാര്‍ലമൻെറ്​ പാസാക്കിയ കാര്‍ഷികനിയമങ്ങൾ രാജ്യത്തെ കാര്‍ഷികമേഖലയെ പൂര്‍ണമായും കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൈമാറുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. രാജ്യത്തെ 85 കോടി ജനങ്ങളുടെ ജീവിതമേഖലയായ കൃഷിക്കും അനുബന്ധമേഖലക്കും ഗുരുതരമായ തകര്‍ച്ചയാണ് ഇതുമൂലം ഉണ്ടാകുക. ഏതു വിളകള്‍ കൃഷി ചെയ്യണമെന്നതുള്‍പ്പെടെ കോര്‍പറേറ്റ് കമ്പനികളാണ് തീരുമാനിക്കുക. ആവശ്യ വസ്തു നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കോര്‍പറേറ്റുകള്‍ക്ക് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എത്രവേണമെങ്കിലും സംഭരിച്ചുവെക്കാൻ കഴിയുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.