Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 11:58 PM GMT Updated On
date_range 23 Sep 2020 11:58 PM GMTകർഷക പ്രക്ഷോഭത്തിന് സി.പി.ഐ പിന്തുണ
text_fieldsbookmark_border
തിരുവനന്തപുരം: കര്‍ഷകദ്രോഹ നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് സി.പി.െഎ സംസ്ഥാന നിർവാഹക സമിതി പിന്തുണ പ്രഖ്യാപിച്ചു. പാര്‍ലമൻെറ് പാസാക്കിയ കാര്‍ഷികനിയമങ്ങൾ രാജ്യത്തെ കാര്‍ഷികമേഖലയെ പൂര്‍ണമായും കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൈമാറുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. രാജ്യത്തെ 85 കോടി ജനങ്ങളുടെ ജീവിതമേഖലയായ കൃഷിക്കും അനുബന്ധമേഖലക്കും ഗുരുതരമായ തകര്‍ച്ചയാണ് ഇതുമൂലം ഉണ്ടാകുക. ഏതു വിളകള്‍ കൃഷി ചെയ്യണമെന്നതുള്‍പ്പെടെ കോര്‍പറേറ്റ് കമ്പനികളാണ് തീരുമാനിക്കുക. ആവശ്യ വസ്തു നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കോര്‍പറേറ്റുകള്‍ക്ക് ഭക്ഷ്യ ഉല്പന്നങ്ങള് എത്രവേണമെങ്കിലും സംഭരിച്ചുവെക്കാൻ കഴിയുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story