കോവിഡിനെ രാഷ്​ട്രീയത്തിൽ മുക്കരുത് ^ഡോ. എസ്.എസ്. ലാൽ

കോവിഡിനെ രാഷ്​ട്രീയത്തിൽ മുക്കരുത് -ഡോ. എസ്.എസ്. ലാൽ തിരുവനന്തപുരം: കോവിഡി​ൻെറ കാര്യത്തിൽ മന്ത്രിമാരുൾപ്പെടെ രാഷ്​ട്രീയം പറയുന്നത് ഒഴിവാക്കേണ്ടതാണെന്ന് ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് പ്രസിഡൻറ്​ ഡോ. എസ്.എസ്. ലാൽ ആവശ്യപ്പെട്ടു. നാട്ടിലെ എല്ലാവരെയും ഒരുപോലെ കാണേണ്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വൈറസ് വ്യാപനത്തിന് കാരണം പ്രതിപക്ഷ സമരങ്ങളാണെന്ന് പറയുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്. സംസ്​ഥാനത്ത്​ മന്ത്രിമാർക്ക് കോവിഡ് വന്നത് പ്രതിപക്ഷ സമരങ്ങൾ കാരണമല്ല. അവർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതുകൊണ്ടാണ്. കോവിഡ് വ്യാപനം നടക്കുമ്പോൾ പൊതുസ്ഥലങ്ങളിലെ കൂട്ടം ചേരലും സമര പരിപാടികളും ഒഴിവാക്കാനുള്ള ഉത്തരവാദിത്തം എല്ലാവരെക്കാളും കൂടുതലായി സർക്കാറിനുണ്ട്. മന്ത്രിമാരുൾപ്പെടെ ഭരണകക്ഷികളിലെയും പ്രതിപക്ഷ​െത്തയും നേതാക്കൾ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കുകയും സമ്പർക്ക സമയം ചുരുക്കുകയും വേണം. സംസ്​ഥാനത്ത്​ കോവിഡ് വ്യാപനം ഗുരുതരഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ദിവസവുമുള്ള വാർത്തസമ്മേളനത്തിൽ ഗുരുതരാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രി രാഷ്​ട്രീയമാണ് പറയുന്നത്. കോവിഡി​ൻെറ കാര്യം പറയാൻ മുഖ്യമന്ത്രി നടത്തുന്ന വാർത്തസമ്മേളനങ്ങൾ കോവിഡിനായി മാത്രം ഉപയോഗിക്കണം. രാഷ്​ട്രീയം പറയാൻ അതിനായി പ്രത്യേക വേദികൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.