പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത് ശംഖുംമുഖം റോഡ് സംരക്ഷണം ^മന്ത്രി ജി. സുധാകരൻ

പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത് ശംഖുംമുഖം റോഡ് സംരക്ഷണം -മന്ത്രി ജി. സുധാകരൻ തിരുവനന്തപുരം: എയർപോർട്ട്-ശംഖുംമുഖം റോഡിൽ രൂക്ഷമായ കടലാക്രമണം മൂലം തകർന്ന 260 മീറ്റർ ഭാഗത്തെ റോഡ് സംരക്ഷണപ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ആദ്യഘട്ടത്തിൽ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ. കടൽതീര സംരക്ഷണവും കടൽഭിത്തി നിർമാണവും പൊതുമരാമത്ത് വകുപ്പി​ൻെറ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളല്ല. വി.എസ്​. ശിവകുമാർ എം.എൽ.എയുടെ നിർദേശമനുസരിച്ച് മിലിട്ടറി എൻജിനീയറിങ്​ സർവിസിലെയും നേവിയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും അവരുമായി പൊതുമരാമത്ത് മന്ത്രി ചർച്ച ചെയ്യുകയുമുണ്ടായി. എന്നാൽ, അവർ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും അതിനാൽ അവർക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ സാധിക്കുകയില്ലെന്നും അറിയിക്കുകയാണുണ്ടായതെന്ന്​ മന്ത്രി പറഞ്ഞു. സാങ്കേതിക വൈദഗ്​ധ്യമുള്ള കേന്ദ്ര സർക്കാർ സ്​ഥാപനമായ സെൻട്രൽ റോഡ് റിസർച് ഇൻസ്​റ്റിറ്റ്യൂട്ട് തയാറാക്കിയ ഡിസൈൻ പ്രകാരമാണ് 4.29 കോടി രൂപക്കുള്ള ഡയഫ്രം വാൾ റോഡ് സംരക്ഷണ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. എയർപോർട്ട് ശംഖുംമുഖം റോഡി​ൻെറ ഒന്നാംഘട്ട പ്രവൃത്തി ആരംഭിക്കാനിരിക്കെ എം.എൽ.എ വിവിധ അഭിപ്രായങ്ങൾ പറയുന്നത് ഇരട്ടത്താപ്പാണെന്നും സത്യസന്ധമല്ലെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു. കഴിഞ്ഞ സർക്കാറിൽ മന്ത്രിയായിരുന്നകാലത്ത്​ ശംഖുംമുഖം തീരസംരക്ഷണത്തിന്​ എന്ത്​ നടപടിയാണ് സ്വീകരിച്ചതെന്നും ഇപ്പോൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ അന്ന്​ ചെയ്യാതിരുന്നത് എന്തുകൊണ്ടായിരുന്നെന്നും പരിശോധിക്കേണ്ടതാണ്. അദ്ദേഹത്തി​ൻെറ മണ്ഡലത്തിൽ ഒട്ടേറെ വികസനപ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ശംഖുംമുഖത്ത് ചെയ്യുന്ന പ്രവൃത്തി തട്ടിപ്പാണെന്ന്​ എം.എൽ.എ പറയുന്നത് തികച്ചും സത്യസന്ധതയില്ലായ്​മയാണെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.