കരമന എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു

നേമം: കോവിഡ് വ്യാപനം രൂക്ഷമായ കരമന സ്​റ്റേഷനിലെ എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം പരിശോധനഫലം വന്നപ്പോഴാണ് കോവിഡ് പോസിറ്റിവായത്. ഇതോടെ സ്​റ്റേഷനിൽ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 11 ആയി. 17 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയാണ്. 45നടുത്താണ് കരമന സ്​റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം. കോവിഡ് ബാധിച്ചും നിരീക്ഷണത്തിലും ജീവനക്കാർ പോയതോടെ പൊലീസുകാരുടെ എണ്ണം താരതമ്യേന കുറവായി. കോവിഡ് പോസിറ്റിവ്​ എണ്ണം വർധിച്ചതോടെ സ്​റ്റേഷനിലും പരിസരത്തും അണുനശീകരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ പൂർത്തീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.