പാര്‍ട്ടി ഓഫിസുകളും നേതാക്കളുടെ വീടുകളും ആക്രമിച്ചതിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ്

വെഞ്ഞാറമൂട്: പാര്‍ട്ടി ഓഫിസുകളും നേതാക്കളുടെ വീടുകളും അക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തി​െല പ്രതികളെ അറസ്​റ്റ്​ ചെയ്യാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കെ.പി.സി.സി സെക്രട്ടറി രമണി പി. നായരുടെ വീട്, കോണ്‍ഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി ഓഫിസ്, പരമേശ്വരത്തെ കോണ്‍ഗ്രസ് ഓഫിസ്, വെഞ്ഞാറമൂട് മണ്ഡം മണ്ഡലം കമ്മിറ്റി ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണം സ്ഥാപനം എന്നിവയാണ് അക്രമിക്കപ്പെട്ടത്. പങ്കെടുത്തവരെക്കുറിച്ച് വ്യക്തമായ സൂചനകളോടെ പൊലീസില്‍ പരാതി നൽകിയെങ്കിലും പ്രതികളെ അറസ്​റ്റ്​ ചെയ്യാന്‍ പൊലീസ് ഇതുവരെയും തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമര പരിപാടികളുമായി മുന്നോട്ടു​േപാകാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച നടക്കുന്ന ഉപവാസത്തോടെയാണ് തുടക്കം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആരംഭിക്കുന്ന സമരത്തില്‍ എം.എല്‍.എമാരും മറ്റ് പ്രമുഖരും പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡി.സി.സി സെക്രട്ടറി ഡി. സനല്‍ കുമാര്‍, വാമനപുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ പുരുഷോത്തമന്‍ നായര്‍, മണ്ഡലം പ്രസിഡൻറുമാരായ അഡ്വ.സുധീര്‍, മഹേഷ് ചേരിയില്‍, സുജിത് എസ്. കുറുപ്പ്, മോഹനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.