ഇലക്ട്രിക്കല്‍ സെക്ഷന് ആറ്റിങ്ങലില്‍ ഒാഫിസ് അനുവദിച്ചിട്ട്​ ഒരുവര്‍ഷം

ആറ്റിങ്ങല്‍: പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ സെക്ഷന് ആറ്റിങ്ങലില്‍ ഒാഫിസ് അനുവദിച്ച് ഒരുവര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ഇലക്ട്രിക്കല്‍ പരിപാലനവും പുതിയ സര്‍ക്കാര്‍ മന്ദിരങ്ങളുടെ ഇലക്ട്രിക് സംബന്ധമായ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഒാഫിസി​ൻെറ ചുമതലയാണ്. ചിറയിന്‍കീഴ് താലൂക്കില്‍ ഒാഫിസ് ആവശ്യമാ​െണന്ന് കണ്ടാണ് ആറ്റിങ്ങലില്‍ ഒാഫിസ് അനുവദിച്ചത്. നിലവില്‍ ഇലക്ട്രിക്കല്‍ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഒാഫിസില്‍ നിന്നാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2019 ആഗസ്​റ്റ്​ ഒമ്പതിനാണ്​ സെക്ഷന്‍ ഒാഫിസ് അനുവദിച്ച് ഉത്തരവായത്. എന്നാല്‍ തുടര്‍നടപടികള്‍ അനന്തമായി ഇഴയുകയാണ്. ഒരു അസിസ്​റ്റൻറ്​ എൻജിനീയറെയും രണ്ട് ഓവര്‍സിയര്‍മാരുടേയും തസ്തിക സൃഷ്​ടിച്ച് ഉത്തരവിറക്കിയിരുന്നു. 2020 ജനുവരി 21ന് ഒരു ഓവര്‍സിയറെ അനുവദിച്ചെങ്കിലും ഇതര തസ്തികകളില്‍ നിയമനം നടത്തുകയോ ഒാഫിസ് അനുവദിക്കുകയോ ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.