Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 20 Sep 2020 11:58 PM GMTഇലക്ട്രിക്കല്‍ സെക്ഷന്‍ ആറ്റിങ്ങലില്‍ ഒാഫിസ് അനുവദിച്ചിട്ട് ഒരുവര്‍ഷം
text_fieldsbookmark_border
ആറ്റിങ്ങല്‍: പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ആറ്റിങ്ങലില്‍ ഒാഫിസ് അനുവദിച്ച് ഒരുവര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ഇലക്ട്രിക്കല്‍ പരിപാലനവും പുതിയ സര്‍ക്കാര്‍ മന്ദിരങ്ങളുടെ ഇലക്ട്രിക് സംബന്ധമായ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഒാഫിസിൻെറ ചുമതലയാണ്. ചിറയിന്‍കീഴ് താലൂക്കില്‍ ഒാഫിസ് ആവശ്യമാെണന്ന് കണ്ടാണ് ആറ്റിങ്ങലില്‍ ഒാഫിസ് അനുവദിച്ചത്. നിലവില്‍ ഇലക്ട്രിക്കല്‍ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഒാഫിസില്‍ നിന്നാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2019 ആഗസ്റ്റ് ഒമ്പതിനാണ് സെക്ഷന്‍ ഒാഫിസ് അനുവദിച്ച് ഉത്തരവായത്. എന്നാല്‍ തുടര്‍നടപടികള്‍ അനന്തമായി ഇഴയുകയാണ്. ഒരു അസിസ്റ്റൻറ് എൻജിനീയറെയും രണ്ട് ഓവര്‍സിയര്‍മാരുടേയും തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയിരുന്നു. 2020 ജനുവരി 21ന് ഒരു ഓവര്‍സിയറെ അനുവദിച്ചെങ്കിലും ഇതര തസ്തികകളില്‍ നിയമനം നടത്തുകയോ ഒാഫിസ് അനുവദിക്കുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story