ശമ്പളം പിടിച്ചെടുക്കുന്നതിൽ ജീവനക്കാരുടെ പ്രതിഷേധം

നെയ്യാറ്റിൻകര: സർക്കാർ ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിക്കാനുള്ള നീക്കത്തിൽനിന്ന് പിണറായി സർക്കാർ പിന്തിരിയണമെന്ന് മുൻ എം.എൽ.എ ആർ. സെൽവരാജ് ആവശ്യപ്പെട്ടു. സാലറികട്ട് ഉപേക്ഷിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നെയ്യാറ്റിൻകര സിവിൽസ്​റ്റേഷനിൽ എൻ.ജി.ഒ അസോസിയേഷനും കെ.ജി.ഒ.യുവും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.യു ജില്ല വൈസ് പ്രസിഡൻറ് എസ്.ഒ. ഷാജികുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം വി.സി. ഷിബുഷൈൻ, എം. മസൂദ്, സുനിൽകുമാർ, സജി, ഷൈജിഷൈൻ, അനിൽകുമാർ, ജോണി, വർഗീസ്, അജയാക്ഷൻ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ധർണക്കുശേഷം സിവിൽ സ്​റ്റേഷൻ, താലൂക്ക് ഓഫിസ്, റവന്യൂറിക്കവറി, ട്രഷറി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.