പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്​ഘാടനം ചെയ്തു

പാറശ്ശാല: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്​ച രാവിലെ 11ന്​ മന്ത്രി എ.സി. മൊയ്തീന്‍ വിഡിയോ കോൺഫറൻസിലൂടെ ഉദ്​ഘാടനം നിര്‍വഹിച്ചു. പാറശ്ശാല ബ്ലോക്ക് ഓഫിസില്‍ വളപ്പില്‍ സി.കെ. ഹരീന്ദ്രൻ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.ആര്‍. സലൂജ, വൈസ് പ്രസിഡൻറ്​ ആര്യദേവൻ, എല്‍.എസ്.ജി.ഡി അസിസ്​റ്റൻറ്​ എൻജിനീയര്‍ എസ്. ജ്യോതിസ്, വിവിധ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സി.കെ. ഹരീന്ദ്രന്‍ കെട്ടിടത്തി​ൻെറ ഉദ്​ഘാടനകര്‍മം നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.