കെ.ടി. ജലീല്‍ രാജി​െവക്കണമെന്ന് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് സമരഗേറ്റിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.ടി. ജലീലി​ൻെറ കോലവും കത്തിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ട്രഷറര്‍ പി. ​േജ്യാതീന്ദ്ര കുമാര്‍, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ജില്ല ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, ജില്ല സംഘടനാ സെക്രട്ടറി ബിജു, ട്രഷറര്‍ നെടുമങ്ങാട് ശ്രീകുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.