കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു

തിരുവനന്തപുരം: അമ്പൂരി പഞ്ചായത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്​ വിരാമമിട്ട് . പാലം നിര്‍മാണത്തിനായി 17.25 കോടി രൂപ കിഫ്ബിയിൽപെടുത്തി അനുവദിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് പാലം നിര്‍മാണത്തിന്​ ഫണ്ട് അനുവദിച്ചത്. നെയ്യാര്‍ കരിപ്പയാറിന്​ കുറു​െകയാണ്​ പാലം നിര്‍മാണം. 253.4 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഒരു കിലോമീറ്റര്‍ വരുന്ന അപ്രോച്ച് റോഡും നിര്‍മിക്കും. നിലവില്‍ കടത്തുതോണിയാണ് ഇതുവഴിയുള്ള യാത്രക്ക്​ പ്രദേശവാസികളുടെ ആശ്രയം. മഴക്കാലത്ത് ഇത് അപകടസാധ്യതയുണ്ടാക്കുന്നതുമായിരുന്നു. പാലം നിര്‍മിക്കാന്‍ അനുമതിയായത്​ വലിയ ആശ്വാസമാണെന്ന്​ പ്രദേശവാസികള്‍ പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്കൊപ്പം പാലം നിര്‍മിക്കുന്ന പ്രദേശം സന്ദര്‍ശിച്ചു. പുത്തന്‍തോപ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സൻെററിന് പുതിയ കെട്ടിടം തിരുവനന്തപുരം: തീരദേശമേഖലയുടെ സാമൂഹിക പശ്ചാത്തലം വികസിപ്പിക്കുന്നതിന്​ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്​ നടപ്പാക്കി വരുകയാണെന്ന്​ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ തീരദേശ സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ലഭ്യമാകും. പുത്തന്‍തോപ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സൻെററി​ൻെറ പുതിയ കെട്ടിടത്തി​ൻെറ പ്രവര്‍ത്തനോദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തീരമേഖലയുടെ വികസനത്തി​ൻെറ ഭാഗമായി ആശുപത്രികള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ വിവിധ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. 3.66 കോടി ചെലവിലാണ്​ പുത്തന്‍തോപ്പ് കമ്യൂണിറ്റി സൻെററില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. ഇരുനിലകെട്ടിടത്തി​ൻെറ താഴത്തെ നിലയില്‍ ഒ.പി, ഒബ്‌സര്‍വഷന്‍ റൂം, ഫര്‍മസി തുടങ്ങിയവയും മുകളിലത്തെ നിലയില്‍ ഐപി വാര്‍ഡുകളുമാണ് സജീകരിച്ചിരിക്കുന്നത്. 17 ബെഡുകള്‍ വീതം ഇടാന്‍ കഴിയുന്ന രണ്ട് ഐപി വാര്‍ഡുകളാണ് ഇവിടെയുള്ളത്. ഹെല്‍ത്ത് സൻെററിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്. ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിലൂടെ സാമൂഹികാരോഗ്യകേന്ദ്രത്തി​ൻെറ നിലവാരം ഇനിയും ഉയര്‍ത്താന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗം, കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് പി. ഫെലിക്‌സ്, ജില്ല പഞ്ചായത്ത് അംഗം എം. ജലീല്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.