പൗരത്വ സമരക്കാരെ ജയിലിലടയ്​ക്കുമ്പോൾ മൗനികളാകാനാകില്ല - ഫ്രറ്റേണിറ്റി മൂവ്മെൻറ്​

പൗരത്വ സമരക്കാരെ ജയിലിലടയ്​ക്കുമ്പോൾ മൗനികളാകാനാകില്ല - ഫ്രറ്റേണിറ്റി മൂവ്മൻെറ്​ തിരുവനന്തപുരം: രാജ്യത്തെ വിഭജിക്കുന്നതിന് സംഘ്പരിവാർ മെനഞ്ഞെടുത്ത പൗരത്വ ബില്ലിനെതിരെ പോരാടിയ വിദ്യാർഥികളെയും സാമൂഹിക പ്രവർത്തകരെയും ജയിലിലടയ്​ക്കുന്നതിനെതിരെ മൗനികളായിരിക്കാനാകില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല പ്രസിഡൻറ്​ നൗഫ ഹബി പറഞ്ഞു. ഡൽഹി പൊലീസ് നടത്തുന്ന അറസ്​റ്റിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ നെടുമങ്ങാട് മണ്ഡലത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിവിധ മണ്ഡലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് ജില്ല സെക്രട്ടറി ഇമാദ് വക്കം, ഷാഹിൻ അഴീക്കോട്, അഡ്വ. അലി സവാദ്, ആസിയ ആരിഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.