തമ്പാനൂരിൽനിന്ന്​ മറയൂരിലേക്ക്​ സൂപ്പർഫാസ്​റ്റ്​

തിരുവനന്തപുരം: തമ്പാനൂരിൽനിന്ന്​ മറയൂരിലേക്ക്​ കെ.എസ്​.ആർ.ടി.സിയുടെ പുതിയ സൂപ്പർ ഫാസ്​റ്റ്​ സർവിസ്​. രാവിലെ 10.30ന് തിരുവനന്തപുരത്തുനിന്ന്​ പുറപ്പെടുന്ന ബസ്​ രാത്രി 7.35ന്​ മറയൂരിലെത്തു​ം. രാവിലെ ഏഴിന്​ മറയൂരിൽ നിന്നാരംഭിക്കുന്ന സർവിസ്​ വൈകീട്ട്​ അഞ്ചോടെ തമ്പാനൂരിലെത്തും. വെഞ്ഞാറമൂട്, കിളിമാനൂർ-കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, മൂന്നാർ എന്നിവിടങ്ങളിലാണ്​ സ്​റ്റോപ്പുകൾ. സർവിസ്​ ഉടൻ ആരംഭിക്കുമെന്നും കെ.എസ്​.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.