വിദൂരവിദ്യാഭ്യാസം നിലനിർത്തണം -കേരള യൂനിവേഴ്സിറ്റി സ്​റ്റാഫ്‌ യൂനിയൻ

തിരുവനന്തപുരം: ഓപൺ യൂനിവേഴ്സിറ്റി രൂപവത്​കരണത്തെ തുടർന്ന് സർവകലാശാലകളിൽ നിലവിലുള്ള വിദൂര വിദ്യാഭ്യാസ സംവിധാനം നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്ന്​ സർക്കാർ പിന്തിരിയണമെന്ന് കേരള സർവകലാശാല സ്​റ്റാഫ്‌ യൂനിയൻ ആവശ്യപ്പെട്ടു. യു.ജി.സി മാനദണ്ഡപ്രകാരം എ ഗ്രേഡിൽ ഉൾപ്പെടുന്ന സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ യോഗ്യതയുണ്ട്. ഓപൺ യൂനിവേഴ്സിറ്റി നിലവിലുള്ള സംസ്ഥാനങ്ങളിലെ മറ്റ് സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സുകളും നടത്തുന്നുണ്ട്. സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെയും ധനാഗമമാർഗങ്ങളെയും വിദ്യാർഥികളുടെ പാഠനസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന നീക്കങ്ങൾ സർക്കാറി​ൻെറ ഭാഗത്തുനിന്നുണ്ടാകരുതെന്ന് യൂനിയൻ പ്രസിഡൻറ്​ സി കെ. സുരേഷ്കുമാറും ജനറൽ സെക്രട്ടറി ഒ.ടി. പ്രകാശും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.