മാധ്യമപ്രവർത്തകനെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: വാർത്തസമ്മേളനത്തിൽ ചോദ്യം ചോദിച്ചതി​ൻെറ പേരിൽ കൈരളി ടി.വി ​െഡപ്യൂട്ടി ന്യൂസ്‌ എഡിറ്റർ ലെസ്‌ലി ജോണിനു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കേരള പത്രപ്രവർത്തക യൂനിയൻ അപലപിച്ചു. ലെസ്‌ലി ജോണിനെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അസഭ്യം പറയുകയും ചെയ്‌തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂനിയൻ സംസ്‌ഥാന പ്രസിഡൻറ്​ കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്‌. സുഭാഷും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും യൂനിയൻ നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.