പള്ളികൾ തുറക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡ്​ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരം മാർച്ച്​ മുതൽ അടച്ചിട്ടിരുന്ന സിറ്റിയിലെ മസ്​ജിദ്​ പ്രതിനിധികൾ പാളയം ജുമാമസ്​ജിദി​ൻെറ നേതൃത്വത്തിൽ യോഗം ചേർന്നു. സർക്കാറി​ൻെറ കോവിഡ്​ നിയമങ്ങൾ പാലിച്ചു​കൊണ്ടും പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചും ഇൗമാസം പള്ളികൾ ഘട്ടംഘട്ടമായി ആരാധനക്കായി തുറക്കാൻ തീരുമാനിച്ചു. യോഗത്തിൽ പേരൂർക്കട, പേട്ട, തിരുമല, കുമാരപുരം, തമ്പാനൂർ, വഴുതക്കാട്​, ശാസ്​തമംഗലം, മെഡിക്കൽ കോളജ്​, ടി.സി.സി സ്​റ്റാച്യൂ മസ്​ജിദ്​ പ്രതിനിധികൾ പ​െങ്കടുത്തതായി പാളയം ജമാഅത്ത്​ ജനറൽ സെക്രട്ടറി എ. സലീം അറിയിച്ചു. പ്രതിഷേധ ധർണ തിരുവനന്തപുരം: പി.എസ്​.സിയുടെ രാഷ്​ട്രീയ കളി അവസാനിപ്പിക്കുക, ആത്മഹത്യ ചെയ്​ത അനുവി​ൻെറ ആശ്രിതന്​ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി വിദ്യാർഥി ജനത സംസ്​ഥാന കമ്മിറ്റി പി.എസ്​.സി ആസ്​ഥാനത്ത്​ പ്രതിഷേധ ധർണ നടത്തി. യുവ ജനതാദൾ സംസ്​ഥാന പ്രസിഡൻറ്​ ജോമി ചെറിയാൻ ധർണ ഉദ്​ഘാടനം ചെയ്​തു. സംസ്​ഥാന പ്രസിഡൻറ്​ സെനിൽ റാസി, ജനതാദൾ ജില്ല പ്രസിഡൻറ്​ കുറ്റിമൂട്​ ബഷീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.