Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 9 Sep 2020 11:58 PM GMTപള്ളികൾ തുറക്കാൻ തീരുമാനം
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരം മാർച്ച് മുതൽ അടച്ചിട്ടിരുന്ന സിറ്റിയിലെ മസ്ജിദ് പ്രതിനിധികൾ പാളയം ജുമാമസ്ജിദിൻെറ നേതൃത്വത്തിൽ യോഗം ചേർന്നു. സർക്കാറിൻെറ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടും പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചും ഇൗമാസം പള്ളികൾ ഘട്ടംഘട്ടമായി ആരാധനക്കായി തുറക്കാൻ തീരുമാനിച്ചു. യോഗത്തിൽ പേരൂർക്കട, പേട്ട, തിരുമല, കുമാരപുരം, തമ്പാനൂർ, വഴുതക്കാട്, ശാസ്തമംഗലം, മെഡിക്കൽ കോളജ്, ടി.സി.സി സ്റ്റാച്യൂ മസ്ജിദ് പ്രതിനിധികൾ പെങ്കടുത്തതായി പാളയം ജമാഅത്ത് ജനറൽ സെക്രട്ടറി എ. സലീം അറിയിച്ചു. പ്രതിഷേധ ധർണ തിരുവനന്തപുരം: പി.എസ്.സിയുടെ രാഷ്ട്രീയ കളി അവസാനിപ്പിക്കുക, ആത്മഹത്യ ചെയ്ത അനുവിൻെറ ആശ്രിതന് ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി വിദ്യാർഥി ജനത സംസ്ഥാന കമ്മിറ്റി പി.എസ്.സി ആസ്ഥാനത്ത് പ്രതിഷേധ ധർണ നടത്തി. യുവ ജനതാദൾ സംസ്ഥാന പ്രസിഡൻറ് ജോമി ചെറിയാൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് സെനിൽ റാസി, ജനതാദൾ ജില്ല പ്രസിഡൻറ് കുറ്റിമൂട് ബഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story