കോവിഡ്​ രോഗിയെ പീഡിപ്പിച്ച സംഭവം: പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: പത്തനംതിട്ട അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തിൽ​െപട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പട്ടികജാതി പട്ടികവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. പട്ടികജാതി പട്ടികവർഗ അതിക്രമനിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും നിയമനടപടികൾ സ്വീകരിക്കാനും വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനകം കമീഷൻ ഓഫിസിൽ ലഭ്യമാക്കാനും പത്തനംതിട്ട ജില്ല പൊലീസ് മേധാവിയോട് നിർദേശിച്ചു. വിശദമായ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് കമീഷൻ ഓഫിസിൽ ലഭ്യമാക്കാൻ പത്തനംതിട്ട ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല പട്ടികജാതി വികസന ഓഫിസർ എന്നിവർക്കും നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.