വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളെ പൊലീസ് കസ്​റ്റഡിയില്‍ വാങ്ങി

വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടുപേരുടെ കൊലപാതകത്തിലെ പ്രതികളെ പൊലീസ് കസ്​റ്റഡിയില്‍ വാങ്ങി. റിമാൻഡിലായിരുന്ന ഷജിത്, സതിമോന്‍, നജീബ്, സജീവ്, സനല്‍ എന്നിവരെയാണ് പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏറ്റുവാങ്ങിയത്. പ്രതികളുടെ രാഷ്​ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും ഉൾപ്പെടെ ചോദ്യം ചെയ്യലിനു വിധേയമാക്കും. അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് കൊണ്ടുവരുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.