ആരോഗ്യ പ്രവർത്തകരെ കനിവ് ആദരിച്ചു

ബീമാപള്ളി: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കനിവ് ബീമാപള്ളി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ട്രസ്​റ്റ്​ ബോർഡ് മെംബർ സഫറുല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ ബീമാപള്ളി റഷീദ്, സജീന ടീച്ചർ, മുൻ കൗൺസിലർ ഇക്ബാൽ. ഡോ. അക്ബർ അരുൺ അർഷാദ്, ടി. ബഷീർ റഊഫ്, മുത്തലിഫ് ഹഷീർ എന്നിവർ പങ്കെടുത്തു. ടാസ്ക് ഫോഴ്സ് ഉൾ​െപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെയാണ് ചടങ്ങിൽ ആദരിച്ചത്. ടി. ഇസ്ഹാഖ് സ്വാഗതവും അൻസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.