അധ്യാപകദിനം വേറിട്ട അനുഭവമാക്കി കണിയാപുരം ഗവ.യു.പി സ്കൂൾ വിദ്യാർഥികൾ

കണിയാപുരം: അധ്യാപകദിനത്തോടനുബന്ധിച്ച് ഒാൺലൈൻ ക്ലാസിൽ കണിയാപുരം ഗവ. യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികള്‍ അധ്യാപക വേഷമണിഞ്ഞെത്തിയത് കൗതുക കാഴ്ചയായി. മികച്ച അവതരണവുമായി സ്കൂളി​ൻെറ യൂട്യൂബ് ചാനലിലാണ് കൊച്ചുമിടുക്കര്‍ അധ്യാപകരായെത്തിയത്. മൂന്നാം ക്ലാസിലെ അബ്​ദുല്ല ബിന്‍ അന്‍സ്വര്‍ ബാഖവി, നൗഫാൻ ബിൻ സൈദ്, ആദില അസീം, നൈശാന ഫാത്വിമ എസ് എന്നീ വിദ്യാർഥികളാണ് അറബിക്​ ഭാഷാധ്യാപകരായെത്തിയത്. കുട്ടികളുടെ ഓൺലൈൻ അധ്യാപനം ഹെഡ്മാസ്​റ്റര്‍ എം. നജ്മുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ നാസറുദ്ദീന്‍ കണിയാപുരം, മുഹമ്മദ് ത്വയ്യിബ് റഹ്മാനി, സജ്ന എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.