ഒാർഡിനറി പരിഷ്​കാരം അരാജകത്വം സൃഷ്​ടിക്കും ^എ​.​െഎ.ടി.യു.സി

ഒാർഡിനറി പരിഷ്​കാരം അരാജകത്വം സൃഷ്​ടിക്കും -എ​.​െഎ.ടി.യു.സി തിരുവനന്തപുരം: ഒാർഡിനറി സർവിസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലായിടത്തും നിർത്തണമെന്ന നി​ർദേശം റോഡിൽ വലിയ അരാജകത്വം സൃഷ്​ടിക്കുമെന്നും ഒരുവട്ടം കൂടി ആലോചിച്ച ശേഷമേ ക്രമീകരണം ഏർപ്പെടുത്താവൂ എന്നും എ.​െഎ.ടി.യു.സി. ഉദ്ദേശ്യശുദ്ധി നല്ലതാണെങ്കിലും ഏറെ പ്രായോഗികപ്രയാസങ്ങൾ സൃഷ്​ടിക്കു​മെന്ന്​ എം.ഡിക്ക്​ നൽകിയ കത്തിൽ യൂനിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവർ, കണ്ടക്ടർമാർക്ക് സുഗമമായും സമാധാനത്തോടെയും സർവിസ്​ നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടാകും. അംഗീകൃത സ്​റ്റോപ് എന്ന സങ്കൽപത്തെ വിസ്മരിക്കുന്നതിലൂടെ നിശ്ചയിച്ചിരിക്കുന്ന സമയത്ത്, എത്തിച്ചേരേണ്ട സ്ഥലത്ത് എത്താൻ കഴിയാതെയാകും. നിലവിലെ 'റണ്ണിങ്​ ടൈം' എന്ന സംവിധാനത്തി​ൻെറ പ്രസക്തിതന്നെ നഷ്​ടപ്പെടും. നീളം കൂടിയ ബസുകൾ റോഡുനീളെ കൈകാണിക്കുന്നിടത്തെല്ലാം നിർത്തേണ്ടി വരുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും പ്രശ്നങ്ങളും നിയമലംഘനത്തി​ൻെറ പേരിലുള്ള ​െപാലീസ് നിയമ നടപടികൾക്കിടയാക്കും. ഡീസൽചെലവ്​ കുറക്കുന്നതിനൊപ്പം യാത്രക്കാരെ കൂടുതൽ ആകർഷിക്കാനാണ്​ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്​. ഓരോ സ്​റ്റോപ്പിലും ബസ് നിർത്തുന്നതും പിന്നെ മുന്നോട്ടെടുക്കുന്നതും വരുത്തി ​െവക്കുന്ന ഡീസൽ ചെലവും പരിഗണിക്കണം. ഏറെ കാലപ്പഴക്കമുള്ള (10 വർഷവും അതിന് മുകളിലും) ബസുകളാണ് നഗരങ്ങളിൽ ഓടുന്ന ഓർഡിനറികൾ. നിശ്ചിത സ്​റ്റോപ്പുകളിൽ നിർത്തി സർവിസ് നടത്തുമ്പോൾ പോലും ഇന്ധനചെലവ്​ ഏറെയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.