എൻ.ജി.ഒ യൂനിയൻ ലൈഫ് ഭവനസമുച്ചയം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​ൻെറ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനുമായി സഹകരിച്ച് എൻ.ജി.ഒ യൂനിയൻ കോർപറേഷൻ പരിധിയിലെ മണ്ണന്തലയിൽ നിർമിച്ചുനൽകുന്ന ഭവനസമുച്ചയത്തി​ൻെറ ഉദ്ഘാടനം തിങ്കളാഴ്​ച നടക്കും. ഉച്ചക്ക്​ 2.30ന് ഭവനസമുച്ചയ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുക. സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും. ജീവനോപാധിയെന്നനിലയിൽ ഓരോ കുടുംബത്തിനുമുള്ള തയ്യൽ മെഷീൻ വി.കെ. പ്രശാന്ത് എം.എൽ.എ വിതരണം ചെയ്യും. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ എട്ടുവീടുകളാണ് തയാറായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.