അറബിക് സർവകലാശാല: വാഗ്ദാനം പാലിക്കണം -ആക്​ഷൻ കൗൺസിൽ

കിളിമാനൂർ: അറബിക് സർവകലാശാല സ്ഥാപിക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്നവിഷയത്തിൽ സർക്കാർ പിന്നോട്ട് പോകരുതെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സർവകലാശാല ആക്​ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി ശിപാർശ ചെയ്തതും ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ചതുമായ അറബിക് സർവകലാശാല സ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിലെ പ്രസ്താവന പ്രതിഷേധാർഹവും വാഗ്ദാന ലംഘനവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഓൺലൈൻ മീറ്റിങ്ങിൽ ആക്​ഷൻ കൗൺസിൽ ചെയർമാൻ എം.എ. സമദ് അധ്യക്ഷതവഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡോ. എം.എസ്. മൗലവി റിപ്പോർട്ട് അവതരിപ്പിച്ചു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ട്രഷറർ തേവലക്കര അലിയാരുകുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. കേരള സർവകലാശാല അറബിക്​ വിഭാഗം മുൻ തലവൻ ഡോ.എ. നിസാറുദ്ദീൻ, കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഡോ.എസ്.എ. ഷാനവാസ്, എം. ഇമാമുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.