യുവാക്കളെ ആക്രമിച്ച സംഭവം: പ്രതി പിടിയിൽ

നേമം: പ്രാവച്ചമ്പലം ജങ്​ഷനിൽ യുവാക്കളെ വെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയിൽ. ചെങ്കൽ കല്ലുവിള മനോജ് ഭവനിൽ ജിനേഷ്‌ മോഹൻ (24) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10നായിരുന്നു സംഭവം. ബാലരാമപുരം സ്വദേശികളായ അഭിജിത്ത്, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.