വിദ്യാർഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കിളിമാനൂർ: വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ന​ഗരൂർ ചെക്കാലക്കോണം വിളയിൽ പുത്തൻവീട്ടിൽ ജയലാൽ-പ്രേമ ലത ദമ്പതിമാരുടെ ഏകമകൻ അർജുൻ (11, ആദു) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ മാതാപിതാക്കൾ ജോലിക്കുപോയ ശേഷമാണ്​ സംഭവം. ന​ഗരൂർ നെടുമ്പറമ്പ് ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ജനാലവഴി കുട്ടി തൂങ്ങിനിൽക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ന​ഗരൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ജീപ്പിൽ കേശവപുരം ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കോവിഡ് പരിശോധനക്കുശേഷം പോസ്​റ്റ്​മോർട്ടം നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച സംസ്കരിക്കും. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് അറിയിച്ചു. ന​ഗരൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.