വാണിജ്യസമുച്ചയത്തിൽ തീപിടിത്തം

കാട്ടാക്കട: കെ.എസ്.ആർ.ടി.സിയുടെ വാണിജ്യ സമുച്ചയത്തിൽ തീപിടിത്തം. ഇന്നലെ ഉച്ചയോടെ കെട്ടിടത്തി​ൻെറ മുകൾനിലയിൽ സ്ഥാപിച്ചിരുന്ന ജലവിതരണ സംവിധാനത്തി​ൻെറ വൈദ്യുതി ഉപകരണത്തിലാണ് തീപടർന്നത്. വൈദ്യുതി പോയപ്പോൾ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കടക്കാർ നടത്തിയ അന്വേഷണത്തിനിടെ കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ടു. തുടർന്ന് കാട്ടാക്കട ഫയർഫോഴ്​സിനെ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. വാണിജ്യസമുച്ചയത്തിലെ അഗ്​നിസുരക്ഷ സംവിധാനത്തി​ൻെറ എൻ.ഒ.സി ഇതുവരെ പുതുക്കിയിട്ടില്ലെന്ന് ഫയർഫോഴ്​സ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.