കുമ്മനം രാജശേഖരൻ സന്ദർശിച്ചു

തിരുവനന്തപുരം: പി.എസ്​.സി റാങ്ക് ലിസ്​റ്റിൽ ഉന്നതസ്ഥാനം നേടിയിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ കുന്നത്തുകാൽ അനുവി​ൻെറ വീട് ബി.ജെ.പി മുൻ സ്ഥാന അധ്യക്ഷൻ . അനു വിടവാങ്ങി ദിവസങ്ങളേറെയായിട്ടും സർക്കാർ പ്രതിനിധികളാരും വീട്ടിൽ ഇതുവരെ വന്നില്ല. പാവപ്പെട്ട കുടുംബത്തി​ൻെറ ഭാവി ഇരുട്ടിലാക്കിയതി​ൻെറ മനോദുഃഖം മനസ്സിലാക്കി വേണ്ട സഹായം ചെയ്യാൻ സർക്കാർ മുന്നോട്ട് വരണം. ഒരു വില്ലേജ് ഓഫിസർ പോലും വിവരം തിരക്കാൻ എത്തിയില്ല. സാമൂഹികനീതി നിഷേധിക്കപ്പെട്ട യുവലക്ഷങ്ങളുടെ അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള സമരകാഹളമാണ് കുന്നത്തുകാലിൽ ഉയരുന്നത്. അനുവി​ൻെറ കുഴിമാടത്തിൽനിന്നും ഉയരുന്ന പോരാട്ടവീര്യം ഭരണാധികാരി വർഗത്തി​ൻെറ ധാർഷ്​ട്യത്തെ തച്ചുടക്കാനുള്ള ശേഷി സമാർജിച്ച്​ വലിയൊരു ജനമുന്നേറ്റമായി നാടാകെ പടരുമെന്ന് അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.