അനുവി​െൻറ വിയോഗം നാടി​െൻറ ദുഃഖവും പ്രതിഷേധവുമായി

അനുവി​ൻെറ വിയോഗം നാടി​ൻെറ ദുഃഖവും പ്രതിഷേധവുമായി വെള്ളറട: തൊഴിലില്ലായ്മയുടെ പേരില്‍ ജീവന്‍ പൊലിയുന്ന യുവാക്കളുടെ പട്ടികയില്‍ എക്‌സൈസ് സ്വപ്നം പൊലിഞ്ഞ അനുവി​ൻെറ വിയോഗം നാടി​ൻെറ ദുഃഖവും പ്രതിഷേധവുമായി. എക്‌സൈസ് റാങ്ക് പട്ടികയില്‍ അനു ഇടം നേടിയതു മുതല്‍ യൂനി​േഫാം അണിഞ്ഞുനില്‍ക്കുന്ന ചിത്രം ചുമരുകളിൽ പതിച്ചതാണ്​ യുവാവിന്​ അപമാനകരമായത്​. ക്ലബുകളുടെ നേതൃത്വത്തിലായിരുന്നു ഇത്​. സൗമ്യതയോടെയുള്ള അനുവി​ൻെറ പെരുമാറ്റം നാട്ടുകാരില്‍ മതിപ്പുളവാക്കിയിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുവി​ൻെറ മനസ്സില്‍ ചുമടുചുമന്ന് തളര്‍ന്ന് വരുന്ന അച്ഛ​ൻെറ മുഖം വേദനയുണ്ടാക്കിയിരുന്നു. കുടുംബത്തി​ൻെറ കഷ്​ടപ്പാടുകള്‍ അകറ്റാന്‍ സര്‍ക്കാര്‍ ജോലി സമ്പാദിക്കുക ജീവിതലക്ഷ്യമായിരുന്നു. നാട്ടിലെ ഏത് ആഘോഷങ്ങളിലും കലാ-കായിക പ്രവര്‍ത്തനങ്ങളിലും അനു ഉണ്ടായിരുന്നു. രാവും പകലും അധ്വാനിച്ചായിരുന്നു പഠനം. മികച്ച വിജയം ഉണ്ടായാല്‍ മാത്രമേ ലക്ഷ്യങ്ങളില്‍ എത്തിപ്പെടാന്‍ കഴിയുകയുള്ളൂവെന്ന് കൂട്ടുകാരെ ഉപദേശിക്കുമായിരുന്നു അനു. വിയോഗം സുഹൃത്തുക്കളുടെ ആത്മവിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ് മങ്ങല്‍ വരുത്തിയത്. ഉത്രാടനാളില്‍ കൂട്ടുകാര​ൻെറ തിരുവോണ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള വരവ് കാത്തിരുന്ന ചങ്ങാതിമാര്‍ക്ക് ലഭിച്ചത്​ മരണവാർത്തയാണ്​. കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല എന്നൊക്കെ പറയുമായിരുന്നു. ആത്മഹത്യ പുറംലോകം അറിഞ്ഞതോടെ കൊറോണ പ്രതരോധവും ഓണക്കാല ആഘോഷവും മറന്ന് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും അനുവി​ൻെറ വീട്ടിലെത്തി. എം.എല്‍.എന്മാരായ ശബരീനാഥൻ, വി​ൻസൻെറ്, സി.കെ. ഹരീന്ദ്രന്‍ തുടങ്ങിയവരും എത്തിയിരുന്നു. ഇതിനിടെ സി.കെ. ഹരീന്ദ്രനെ നാട്ടുകാരില്‍ ചിലര്‍ തടയാനുള്ള ശ്രമം ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്​ടിച്ചിരുന്നു. anuvinte amma ചിത്രം: മരിച്ച അനുവി​ൻെറ അമ്മ ദേവകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.