Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2020 5:28 AM IST Updated On
date_range 31 Aug 2020 5:28 AM ISTഅനുവിെൻറ വിയോഗം നാടിെൻറ ദുഃഖവും പ്രതിഷേധവുമായി
text_fieldsbookmark_border
അനുവിൻെറ വിയോഗം നാടിൻെറ ദുഃഖവും പ്രതിഷേധവുമായി വെള്ളറട: തൊഴിലില്ലായ്മയുടെ പേരില്‍ ജീവന് പൊലിയുന്ന യുവാക്കളുടെ പട്ടികയില്‍ എക്സൈസ് സ്വപ്നം പൊലിഞ്ഞ അനുവിൻെറ വിയോഗം നാടിൻെറ ദുഃഖവും പ്രതിഷേധവുമായി. എക്സൈസ് റാങ്ക് പട്ടികയില്‍ അനു ഇടം നേടിയതു മുതല്‍ യൂനിേഫാം അണിഞ്ഞുനില്‍ക്കുന്ന ചിത്രം ചുമരുകളിൽ പതിച്ചതാണ് യുവാവിന് അപമാനകരമായത്. ക്ലബുകളുടെ നേതൃത്വത്തിലായിരുന്നു ഇത്. സൗമ്യതയോടെയുള്ള അനുവിൻെറ പെരുമാറ്റം നാട്ടുകാരില്‍ മതിപ്പുളവാക്കിയിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുവിൻെറ മനസ്സില്‍ ചുമടുചുമന്ന് തളര്‍ന്ന് വരുന്ന അച്ഛൻെറ മുഖം വേദനയുണ്ടാക്കിയിരുന്നു. കുടുംബത്തിൻെറ കഷ്ടപ്പാടുകള്‍ അകറ്റാന്‍ സര്‍ക്കാര്‍ ജോലി സമ്പാദിക്കുക ജീവിതലക്ഷ്യമായിരുന്നു. നാട്ടിലെ ഏത് ആഘോഷങ്ങളിലും കലാ-കായിക പ്രവര്‍ത്തനങ്ങളിലും അനു ഉണ്ടായിരുന്നു. രാവും പകലും അധ്വാനിച്ചായിരുന്നു പഠനം. മികച്ച വിജയം ഉണ്ടായാല്‍ മാത്രമേ ലക്ഷ്യങ്ങളില്‍ എത്തിപ്പെടാന്‍ കഴിയുകയുള്ളൂവെന്ന് കൂട്ടുകാരെ ഉപദേശിക്കുമായിരുന്നു അനു. വിയോഗം സുഹൃത്തുക്കളുടെ ആത്മവിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ് മങ്ങല്‍ വരുത്തിയത്. ഉത്രാടനാളില്‍ കൂട്ടുകാരൻെറ തിരുവോണ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള വരവ് കാത്തിരുന്ന ചങ്ങാതിമാര്‍ക്ക് ലഭിച്ചത് മരണവാർത്തയാണ്. കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല എന്നൊക്കെ പറയുമായിരുന്നു. ആത്മഹത്യ പുറംലോകം അറിഞ്ഞതോടെ കൊറോണ പ്രതരോധവും ഓണക്കാല ആഘോഷവും മറന്ന് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും അനുവിൻെറ വീട്ടിലെത്തി. എം.എല്‍.എന്മാരായ ശബരീനാഥൻ, വിൻസൻെറ്, സി.കെ. ഹരീന്ദ്രന്‍ തുടങ്ങിയവരും എത്തിയിരുന്നു. ഇതിനിടെ സി.കെ. ഹരീന്ദ്രനെ നാട്ടുകാരില്‍ ചിലര്‍ തടയാനുള്ള ശ്രമം ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. anuvinte amma ചിത്രം: മരിച്ച അനുവിൻെറ അമ്മ ദേവകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story