മുഹർറം പത്ത് മർദിത​െൻറ വിമോചനദിനം ^പാളയം ഇമാം

മുഹർറം പത്ത് മർദിത​ൻെറ വിമോചനദിനം -പാളയം ഇമാം തിരുവനന്തപുരം: മുഹർറം പത്ത് മർദിത​ൻെറ വിമോചനപോരാട്ടങ്ങളെ ഓർമിപ്പിക്കുന്ന ദിവസമാണെന്ന് പാളയം ഇമാം മൗലവി വി.പി സുഹൈബ് അറിയിച്ചു. ഏകാധിപതിയായ ഫറോവയെ ദൈവം നശിപ്പിച്ചത് മുഹർറം പത്തിനായിരുന്നു. പ്രവാചക പൗത്രൻ ഹുസൈൻ സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതി രക്തസാക്ഷിയായതും മറ്റൊരു മുഹർറം പത്തിലായിരുന്നു. തിന്മക്കെതിരെ ജനാധിപത്യപരവും സമാധാനപരവുമായ സമരങ്ങളുണ്ടാകണമെന്നും അക്രമികൾ പരാജയപ്പെടുമെന്നുമുള്ള വലിയ പാഠങ്ങളാണ് മുഹർറം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മുഹർറമി​ൻെറ സന്ദേശം'എന്ന തലക്കെട്ടിൽ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ്​ കരമന ബയാർ അധ്യക്ഷതവഹിച്ചു. മുസ്​ലിംലീഗ് ദേശീയ കൗൺസിൽ അംഗം കെ.എച്ച് എം. അഷ്റഫ്, ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി. സയ്യിദലി, ബഷീർ തേനംമാക്കൽ, വള്ളക്കടവ് ഗഫൂർ, എം. മുഹമ്മദ് മാഹീൻ, ബീമാപള്ളി സക്കീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.