ഡയറികൾ വിതരണം ചെയ്തു

നേമം: മലയിൻകീഴ് ജനമൈത്രി പൊലീസ് വീടുകളിൽ കോവിഡ് ഡയറി നൽകുന്നതി​ൻെറ വിതരണോദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. രാധാകൃഷ്ണൻ നായർക്ക് നൽകി നിർവഹിച്ചു. ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിദിന രോഗികളുടെ എണ്ണം കണക്കാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കാട്ടാക്കട മണ്ഡലത്തിലെ ആദ്യ സംരംഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽനിന്ന് പുറത്തേക്ക് പോകുന്നതി​ൻെറ വിവരങ്ങൾ ഡയറിയിൽ കുറിച്ചിടുന്നതിനും നിത്യേനയുള്ള സമ്പർക്ക വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തുന്നതിനുമാണ് തീരുമാനമെന്ന് ജനമൈത്രി കോഓഡിനേറ്റർ ഹരീഷ്കുമാർ പറഞ്ഞു. കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ ഡയറികൾ വിതരണംചെയ്യും. മണപ്പുറം ലക്ഷംവീട് കോളിനിയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡൻറ്​ എൻ.എം. നായർ, സി.ഐ അനിൽകുമാർ, ജനമൈത്രി എസ്.ഐ ഹരീഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം മായ രാജേന്ദ്രൻ, എൽ.സി സെക്രട്ടറി ശിവപ്രസാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ എൻ. ഷാജി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.