ഓൺ ലൈൻ ഭാഷാ പഠനം: കെ.എ.ടി.എഫ് ചർച്ച നടത്തി

തിരുവനന്തപുരം: വിക്ടേഴ്സ് ക്ലാസുകളിൽ പ്രൈമറിതലം മുതലുള്ള മുഴുവൻ ക്ലാസുകളിലും അറബി ഭാഷ പഠനം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ കെ.എ.ടി.എഫ് സംസ്ഥാന നേതാക്കൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ, ഡോ. ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് എന്നിവരുമായി ചർച്ച നടത്തി. വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, ഡി.ജി.ഇ, എന്നിവർക്ക് കെ.എ.ടി.എഫ് നിവേദനവും നൽകി. പ്രസിഡൻറ്​ എം.വി. അലിക്കുട്ടി, ജനറൽ സെക്രട്ടറി. ടി.പി. അബ്്​ദുൽ ഹഖ്, ട്രഷറർ എം.പി. അബ്്​ദുൽ ഖാദർ, സെക്രട്ടറി മൻസൂർ മാടമ്പാട്ട്, ജില്ല സെക്രട്ടറി മുഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.