കിഫ്ബി കനിഞ്ഞിട്ടും ദുരിതം മാറാതെ തീരദേശം

തീരസംരക്ഷണനടപടികൾ ഫയലിലുറങ്ങുന്നു വലിയതുറ: പൂന്തുറ മുതല്‍ വേളി വരെയുള്ള തീരസംരക്ഷണത്തിനായി കേരള ഇന്‍ഫ്രാസ്ട്രക്​ചര്‍ ഇന്‍വെസ്​റ്റ്​മൻെറ്​ ഫണ്ട് ബോര്‍ഡ് (കിഫ്ബി) 17.80 കോടി രൂപ അനുവദി​െച്ചങ്കിലും അധികൃതരുടെ അനാസ്ഥ കാരണം തുടര്‍നടപടികളില്ല. നാള്‍ക്കുനാള്‍ കടല്‍ത്തീരങ്ങള്‍ ഇല്ലാതാകുകയാണ്​. കടലാക്രമണത്തില്‍ വീടുകള്‍ തകരുന്നത്​ പതിവായി. തീരങ്ങളില്ലാത്തതിനാൽ ഉപജീവനത്തിനായി കടലില്‍ വള്ളമിറക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികളും ശംഖുംമുഖം ബീച്ചി​ൻെറ തകര്‍ച്ച കാരണം ബീച്ചിനെ മാത്രം ആശ്രയിച്ച് കച്ചവടം ചെയ്ത് ജീവിച്ചിരുന്ന കുടുംബങ്ങളും പട്ടിണിയുടെ പിടിയിലാണ്. പലരും കിടാപ്പാടം പോലും നഷ്​ടമായി ദുരിതാശ്വാസക്യാമ്പുകളിലാണ് അന്തിയുറങ്ങുന്നത്. കിഫ്ബി തുക അനുവദിച്ചതോടെ തീരം സംരക്ഷിക്കപ്പെടുന്നതിനൊപ്പം വര്‍ഷങ്ങളായി തീരദേശത്ത് പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയ പല പദ്ധതികളും പുനര്‍ജനിക്കപ്പെടുമെന്ന് പ്രതീക്ഷയര്‍പ്പിച്ചവര്‍ ഇന്ന് കടുത്ത നിരാശയിലാണ്. മണ്‍സൂണ്‍ കാലത്ത് തീരത്ത് നിന്നും കടല്‍ എടുക്കുന്ന മണല്‍ തെക്കൊട്ടൊഴുകുകയും മണ്‍സൂണ്‍ കാലം കഴിയുന്നതോടെ മണല്‍ വീണ്ടും തിരത്തുതന്നെ കൊണ്ടുവന്ന് ഇടുകയും ചെയ്യുന്ന സ്വാഭാവിക പ്രക്രിയയാണ് മത്സ്യത്തൊഴിലാളി ജിവിതത്തെ നൂറ്റാണ്ടുകളായി നിര്‍ണയിച്ചിരുന്നത്. വിഴിഞ്ഞത്ത് തുറമുഖത്തിനായി നടക്കുന്ന ഡ്രഡ്​ജിങ് ആരംഭിച്ചതോടെ ഇൗ സ്വാഭാവികപ്രക്രിയ തകര്‍ന്നു. ഇതോടെ തീരങ്ങള്‍ തന്നെ ഇല്ലാതായി. തീരം നഷ്​ടമാകുന്നത് തടയാന്‍ ഭൂവസ്ത്ര ട്യൂബ്(ജിയോ ട്യൂബ്) സ്ഥാപിക്കുന്ന പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും പണം അനുവദിച്ചു. വീടുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കടല്‍ഭിത്തി, ബീച്ച് സംരക്ഷണത്തിലൂടെ ശംഖുംമുഖം ബീച്ചി​ൻെറ പഴയ പ്രതാപം തിരിച്ചുപിടിക്കല്‍ തുടങ്ങിയ തീരസംരക്ഷണ പദ്ധതികള്‍ക്കാണ് പണം അനുവദിച്ചത്. എന്നാൽ ചില തല്‍പരകക്ഷികളുടെ ഇടപെടല്‍ മൂലം തുടര്‍നടപടികള്‍ ഫയലില്‍ ഉറങ്ങുകയാണ്​. ക്യാപ്ഷന്‍ : തീരം നഷ്​ടമായിക്കൊണ്ടിരിക്കുന്ന പൂന്തുറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.