മന്ത്രി ജലീലിന് എതിരെ ബി.ജെ.പി-യു.ഡി.എഫ് ഗൂഢാലോചന –ഐ.എന്‍.എല്‍

കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന് എതിരെ യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന ഗൂഢനീക്കങ്ങള്‍ എവിടെയുമെത്തില്ലെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ കോണ്‍സുലേറ്റി‍ൻെറ അഭ്യര്‍ഥന മാനിച്ച് റമദാന്‍ കിറ്റ് സ്വീകരിച്ച് വിതരണം ചെയ്തത് വലിയ പാതകമാണെന്ന് വരുത്തിത്തീര്‍ത്ത് ലീഗി‍ൻെറ നിതാന്ത ശത്രുവായ ഒരാളുടെ രാഷ്​ട്രീയഭാവി അവതാളത്തിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് ശുദ്ധഭോഷ്കാണ്. ജലീല്‍ വിദേശസഹായം കൈപ്പറ്റിയെന്നൊക്കെ വരുത്തിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ബി.ജെ.പിയുടെ പ്രഖ്യാപിത അജണ്ടയുടെ ഭാഗമാണ്. അതിന് ലീഗും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുന്നത്, പിണറായി സര്‍ക്കാറി‍ൻെറ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയുമെന്ന വ്യാമോഹം മൂലമാണ്. തങ്ങള്‍ക്ക് നയതന്ത്രബന്ധമുള്ള എല്ലാ രാജ്യങ്ങളിലെയും പാവങ്ങള്‍ക്ക് ഭക്ഷണക്കിറ്റും ഖുര്‍ആന്‍ പ്രതികളും അയച്ചുകൊടുക്കുന്നത് യു.എ.ഇയുടെ നയതന്ത്രത്തി​ൻെറ ഭാഗമാണെന്നിരിക്കെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിച്ച് ജലീലിനെയും ഇടതു സര്‍ക്കാറിനെയും അവമതിക്കാന്‍ കഴിയുമെന്ന് കരുതുന്നതും അതിനായി കച്ചകെട്ടി ഇറങ്ങുന്നതും വങ്കത്തമായിരിക്കും. ഈ വിഷയം ദുബൈയില്‍ ചെന്ന് ഉരിയാടാന്‍ കുഞ്ഞാലിക്കുട്ടിക്ക് ധൈര്യമുണ്ടോയെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.