പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തി​െൻറ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തി​ൻെറ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം: നഗരത്തിലെ പൈതൃക സംരക്ഷണത്തി​ൻെറ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾ​െപ്പടുത്തിയ പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തി​ൻെറ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കുളം വൃത്തിയാക്കൽ, ലാൻഡ്സ്കേപ്പിങ്, മണ്ഡപങ്ങളുടെ പുനഃസ്ഥാപനം എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളവും പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നുണ്ട്. 88 ലക്ഷം രൂപയാണ് പദ്ധതി ​െചലവ്. ഡിസംബറിനകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരാസൂത്രണകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പാളയം രാജൻ, സ്മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ, കൗൺസിലർ ജയലക്ഷ്മി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്​ എൻ. വാസു, ദേവസ്വം കമീഷണർ ബി.എസ്. തിരുമേനി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.