Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:58 PM GMT Updated On
date_range 22 Aug 2020 11:58 PM GMTപുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിെൻറ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
text_fieldsbookmark_border
പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിൻെറ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം: നഗരത്തിലെ പൈതൃക സംരക്ഷണത്തിൻെറ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾെപ്പടുത്തിയ പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിൻെറ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കുളം വൃത്തിയാക്കൽ, ലാൻഡ്സ്കേപ്പിങ്, മണ്ഡപങ്ങളുടെ പുനഃസ്ഥാപനം എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളവും പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നുണ്ട്. 88 ലക്ഷം രൂപയാണ് പദ്ധതി െചലവ്. ഡിസംബറിനകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരാസൂത്രണകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പാളയം രാജൻ, സ്മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ, കൗൺസിലർ ജയലക്ഷ്മി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു, ദേവസ്വം കമീഷണർ ബി.എസ്. തിരുമേനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story